മേലെ പട്ടാമ്പിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. മേലെ പട്ടാമ്പിയിൽ ഇന്ന് രാത്രി പത്തരയോടെയാണ് അപകടം. പാലക്കാട് - ഗുരുവായൂർ റൂട്ടിൽ ഓടുന്ന നഷ ട്രാവൽസ് ബസ്സ് ആണ് കാറുമായി ഇടിച്ചത്.


അപകടത്തിൽ കാർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.