ഞാങ്ങാട്ടിരി ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
May 01, 2026
പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് എം.പി ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.കൃഷ്ണകുമാർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജയകുമാർ എന്നിവർ സംസാരിച്ചു.
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ പി.എച്ച്.ഡി നേടിയ ടി.എൻ ആഷികയെയും ഗോപാലകൃഷ്ണൻ മാവറ സ്മാരക മിനിക്കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കെ.പി ഉണ്ണികൃഷ്ണനെയും ചടങ്ങിൽ അനുമോദിച്ചു.
ചിത്രകാരി ഇവാ ഷേബയുടെ നേതൃത്വത്തിൽ നടന്ന തത്സമയ യുദ്ധവിരുദ്ധ ചിത്രരചനയിൽ ഇരുപതോളം ബാലവേദി പ്രവർത്തകർ പങ്കെടുത്തു.സെക്രട്ടറി രമണൻ അങ്ങാട്ടിരി സ്വാഗതവും കെ.വേലുണ്ണി നന്ദിയും പറഞ്ഞു.
