സാങ്കേതിക വിദ്യയുടെ പുതുവഴികൾ തുറന്ന് ചാലിശേരിയിൽ ലിറ്റിൽ കൈറ്റ്സ് അവധികാല ക്യാമ്പ് നടത്തി


ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചത്



ക്യാമ്പ് പ്രധാനാധ്യാപിക ചിത്ര പി ഉദ്ഘാടനം ചെയ്തു.ഡിജിറ്റൽ സാങ്കേതിക രംഗത്ത് കൂടുതൽ അറിവ് നേടാനും സാമൂഹ്യമാധ്യമങ്ങളിൽഉത്തരവാദിത്തത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം



ചടങ്ങിൽ എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് മത്സരത്തിലെ സമ്മാനത്തുക വിനിയോഗിച്ച് വാങ്ങിയ പോർട്ടബിൾ സ്പീക്കറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എച്ച്.എം സുഭദ്ര ടീച്ചർ നിർവഹിച്ചു.വിദ്യാർത്ഥികൾക്ക്  റീൽസ് നിർമ്മാണം, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.



വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററും അധ്യാപികയുമായ ശ്രീധന്യ കെ. എം പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മെന്റർ സന്തോഷ് ബാലകൃഷ്ണൻ സ്വാഗതവും സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.