തകിൽ വാദ്യകലാകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
April 30, 2026
തകിൽ വാദ്യകലാകാരൻ പാഴിയോട്ടുമുറി പാത്രമംഗലം റോഡിൽ താമസിക്കുന്ന വേലായുധൻ (52) മരണപ്പെട്ടു .
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിൽ തുറക്കാൻ നോക്കിയപ്പോൾ ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.
തൊട്ടടുത്തുള്ള വീട്ടിലുണ്ടായിരുന്ന ഇളയ മകൻ വന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് വേലായുധൻ തൂങ്ങി നില്ക്കുന്നതായി കണ്ടത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
