പട്ടാമ്പി സ്വദേശി അബുദാബിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു
April 23, 2026
കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ അസൈനാറിൻ്റെ മകൻ മുഹ്സിനാണ് (35) മരണപ്പെട്ടത് അൽ ഐൻ തൊവിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അൽ ഐൻ ജിമി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . നിയമനടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം നാട്ടിൽ എത്തിച്ച് കബറടക്കും
