പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശി തൂങ്ങിമരിച്ചു
April 19, 2026
പൊതിയഞ്ചേരി കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂന്നോടി പറമ്പിൽ 48 വയസ്സുള്ള രാജനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ
വീട്ടു പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ രാജനെ ഉടൻതന്നെ നാട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചതിനു ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
