ചിത്രകലാ ക്യാമ്പ് നടത്തി
April 18, 2026
തൃത്താല :ഗണപത് ചിത്രകലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തലക്കശ്ശേരി ഗ്രാമി ഔട്ട് ഡോർ സ്റ്റുഡിയോയിൽ 'നിഴലും നിറങ്ങളും ' എന്ന പേരിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രശസ്ത ചിത്രകാരനും ശിൽപിയുമായിരുന്ന ഗണപതി മാസ്റ്ററുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ഗണപത് .
ചിത്രകല ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഗണപത് വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു വരുന്ന എക്സിബിഷൻ്റേയും ക്യാമ്പിൻ്റെയും തുടർച്ചയാണ് ഗ്രാമിയിൽ നടന്നത്.ഗുരുസ്മരണയിൽ തുടങ്ങിയ ക്യാമ്പിൽ പ്രസിഡണ്ട് രേവതി വേണു അധ്യക്ഷത വഹിച്ചു.
ബഷീർ തൃത്താല, വിനോദ് മാധവൻ, സുധിൽ കുമാർ, മൊയ്തീൻകുട്ടി പെരുമണ്ണൂർ , മുരളി പട്ടാമ്പി, മണി മുദ്ര, വിജയൻ ആലൂർ, രേണുക PC, രാജേഷ് കരിങ്ങനാട്, എന്നിവർ പങ്കെടുത്തു.സെക്രട്ടറി ശശി കോതച്ചിറ സ്വാഗതവും അജയൻ കൂറ്റനാട് നന്ദിയും പറഞ്ഞു.
