സംസ്ഥാനത്ത് ചൂട് കനക്കുന്നു, പാലക്കാട് മഞ്ഞ അലർട്ട്, കൊല്ലത്ത് താപനില 39 ഡിഗ്രി വരെയുമെത്താൻ സാധ്യത
April 11, 2026
സംസ്ഥാനത്ത് ചൂട് കനക്കുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ 13-ാം തീയതി വരെ കാലാവസ്ഥാ വിഭാഗം ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയുമെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും; തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ
