പറവകൾക്കായി സ്നേഹ തണ്ണീർകുടം-2026 പദ്ധതി സമാപനം
തൃത്താല:2026 ഫെബ്രുവരി 23 മുതൽ സംസ്ഥാന വ്യാപകമായി നടത്തി വന്നിരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ സമാപനം തൃത്താല സ്റ്റേഷനിൽ സംഘടിപ്പിച്ചു. സമാപന ചടങ്ങിന്റെ ഉദ്ഘാടനം തൃത്താല പോലിസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സലീം നിർവ്വഹിച്ചു.കേരള പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് കൈമാറി.പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കോർഡിനേറ്റർ മുനീർ കാശാമുക്ക് പദ്ധതി വിശദീകരണം നടത്തി: അസി:സബ്ബ് ഇൻസ്പെക്ടർ ജോൺസൺ ജോസഫ്,അസി:സബ്ബ് ഇൻസ്പെക്ടർപി.സനൽ തുടങ്ങിയവർ ചടങ്ങുകൾക്ക് ആശംസകളർപ്പിച്ചു.
കേരള പോലിസ് അക്കാദമി,വിയ്യൂർ സെൻട്രൽ ജയിൽ,തൃശൂർ ജില്ലാ വിജിലൻസ് ഓഫീസ്, തൃശൂർ-മലപ്പുറം-പാലക്കാട് ജില്ലകളിലെ മിക്ക ക്യാമ്പസുകളിലും,തൃശൂർ ജില്ലയിലെ നഴ്സിങ് കോളേജുകൾ,തൃശൂർ മെഡിക്കൽ കോളേജ്,ലോ കോളേജ്,ആയുർവ്വേദ മെഡിക്കൽ കോളേജ്,ഡെന്റൽ കോളേജ്,പോലീസ് ക്ലബ്,ഗവൺമെന്റ് ചിൽഡ്രൻസ് ഹോം,ഡോഗ് സ്ക്വാഡ്,കലാമണ്ഡലം,ഐ.എം.എ.ഓഫീസ്, വിവിധ ക്ലബ്ബുകൾ എന്നിവിടങ്ങളിലായി ഇരുന്നൂറോളം കേന്ദ്രങ്ങളിൽ പ്രകൃതി സംരക്ഷണസംഘം കേരളം സംസ്ഥാന കമ്മിറ്റി നേരിട്ട് തണ്ണീർ കുടം സ്ഥാപിച്ചു.
ഇതിനുപുറമെ ജില്ലാ കമ്മിറ്റികളും മേഖലാ കമ്മിറ്റികളും വിവിധ ഇടങ്ങളിലായി അഞ്ഞൂറോളം തണ്ണീർകുടങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി സ്ഥാപിച്ചിരുന്നു.
