പട്ടാമ്പിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സാർവ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനതിാ സംഗമം ടിപ്പിച്ചു.കെ.അജില സംഗമം ഉദ്ഘാടനം ചെയ്തു.
March 08, 2026
റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക-രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക,ലിംഗവിവേചനത്തെ ചെറുക്കുക-തുല്യതക്കായി പോരാടുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളുയർത്തിയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ്വദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചത്.ഇതോടനുബന്ധിപ്പ് പട്ടാമ്പി ഗവ.കോളേജിൽ നടന്ന വനിതാ സംഗമം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡന്റ് കെ.അജില ഉദ്ഘാടനം ചെയ്തു.
മികച്ച നിയമസഭാ സാമാജികനുളള പുരസ്കാരം നേടിയ മുഹമ്മദ് മുഹസിൻ എം.എൽ.എ.െയ ചടങ്ങിൽ ആദരിച്ചു.എ.സാബിറ അധ്യക്ഷയായി.സുബൈദാ ഇസ്ഹാക്ക്,സി.പി.ചിത്ര,എ.ആനന്ദവല്ലി,ഇ.ഡി.ശ്രീജ,നന്ദന,വി.ടി.ശോഭന,എം.കെ.ബേബിഗിരിജ,കെ.ബീന, പി.ഗീത തുടങ്ങിയവർ സംസാരിച്ചു.
