ഉപജില്ലയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം



ചാലിശ്ശേരി: 2025–26 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ തൃത്താല ഉപജില്ലയിലെ മികച്ച യൂണിറ്റായി ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 


അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ സൃഷ്ടിപരമായ ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.


ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്സ്, സംഗീതം, ഡ്രോയിംഗ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി അവരെയും സാങ്കേതിക ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രവർത്തനങ്ങളും ഈ നേട്ടത്തിന് മാറ്റുകൂട്ടി.


രക്ഷിതാക്കൾക്കായി സൈബർ സുരക്ഷാ ക്ലാസുകളും നിർമിത ബുദ്ധി (AI) അവബോധ ക്ലാസുകളും സംഘടിപ്പിച്ചതിലൂടെ സാമൂഹിക പ്രസക്തിയുള്ള പ്രവർത്തനങ്ങൾക്കും യൂണിറ്റ് പ്രത്യേക ശ്രദ്ധ നൽകി.എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീല്സ് മത്സരത്തിൽ സംസ്ഥാനതലത്തിൽ അംഗീകാരം നേടുകയും ചെയ്തിരുന്നു.



ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സന്തോഷ്, സ്മിത എന്നിവർയുടെ നേതൃത്വത്തിലാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2018ൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.


കെറ്റ് ആദ്യമായി ഉപജില്ല തലത്തിൽ ഏർപ്പെടുത്തിയ  അംഗീകാരം ചാലിശ്ശേരി സ്കൂളിന്റെ സാങ്കേതിക വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ അധ്യായമായി മാറുകയാണ്.മെയ് മാസത്തിൽ സംസ്ഥാന തലത്തിൽ നടക്കുന്ന ക്യാമ്പിൽ പുരസ്കാരം ലഭിക്കും