സ്വന്തം മതത്തോട് ആദരവ്‌ കാണിക്കുന്നവർക്ക് മറ്റെല്ലാ മതത്തോടും ആദരവുണ്ടാകും - സ്വാമി അഭയാനന്ദ



സ്വന്തം മതത്തോട് ആദരവ്‌ കാണിക്കുന്നവർക്ക് മറ്റെല്ലാ മതത്തോടും ആദരവുണ്ടാകുമെന്ന് അമേറ്റിക്കരയിൽ നടന്ന കപ്പൂർ പഞ്ചായത്ത്‌ ഹിന്ദു ഏകതസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ച  ശിവഗിരിമഠം സ്വാമി അഭയാനന്ദ.


ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പഠിപ്പിച്ച ഹിന്ദു സംസ്കാരത്തിന് മൂലച്യുതി സംഭവിക്കാതെ സംരക്ഷിക്കാനുള്ള ചുമതല പുതിയ തലമുറക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കപ്പൂർ പഞ്ചായത്ത്‌ ഹിന്ദു ഏകതാസമ്മേളനം   അമേറ്റിക്കരയിൽ നടന്നു.


പരിപാടിയുടെ ഭാഗമായി കുമരനെല്ലൂരിൽ നിന്നും വിളംബരജാഥ, പ്രമുഖ വ്യക്തികൾക്കുള്ള ആദരവ്, കലാപരിപാടികൾ എന്നിവ അരങ്ങേറി.റിട്ട. എച്ച് എമ്മും സ്വാഗതസംഘം കൺവീനറുമായ ജയശ്രീ ടീച്ചർ അധ്യക്ഷതവഹിച്ചു.


ശിവഗിരി മഠത്തിലെ സ്വാമി അഭയാനന്ദ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സൽസംഗ പ്രമുഖ് Dr. കെ യു ഷാജിശർമ്മ മുഖ്യപ്രഭാഷണം നടത്തി.


പ്രമുഖ സൈക്കോളജിസ്റ്റ് പദ്മജ വേണുഗോപാൽ,എൻ എസ് എസ് കരയോഗം സെക്രട്ടറി രാജഗോപാൽ, എസ് ൻ ഡി പി യൂണിറ്റ് പ്രസിഡന്റ്‌ അപ്പുണ്ണി അനിൽ പങ്കോടത്ത്, രാമചന്ദ്രൻ അമേറ്റിക്കര, പ്രകാശൻ മാസ്റ്റർ, രഘുനന്ദൻ, ദിനേശൻ എറവക്കാട്, രവീന്ദ്രൻ സി, സന്ദീപ് പനാഞ്ചേരി,കെ നാരായണൻ കുട്ടി, ശശി എൻ വി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.