വിശ്രുതമായ മലയാള താള വാദ്യകലാ ലോകത്ത് പുതിയ ചരിത്ര നിർമിതിക്കൊരുങ്ങുകയാണ് എടപ്പാൾ കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം മഹത്തായ ഉദ്ഘാടന കർമ്മം നാളെ



എടപ്പാൾ :ആസ്വാദകർ എന്ന നിലയിൽ പോലും വനിതാ പ്രാതിനിധ്യം കുറവുള്ള താള വാദ്യ കലാരംഗത്ത്,  

പൂർണമായും വനിതകൾ മാത്രമടങ്ങുന്ന പഞ്ചവാദ്യ സംഘം  " മാത്രിക"  രൂപീകരിച്ച്    ഈ വരുന്ന മാർച്ച് 8 - ന്,  അന്താരാഷ്ട്ര വനിതാ ദിനത്തിൽ  സംഘത്തിൻ്റെ അരങ്ങേറ്റം കുറിക്കുകയാണ്.


8 വയസുള്ള കൊച്ചുകുട്ടി മുതൽ 74 വയസുള്ള അമ്മൂമമാർ വരെ  അടങ്ങുന്നതാണ്വനിതാ പഞ്ചവാദ്യ സംഘം  " മാത്രിക"!


സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോടിൻ്റെ ശിക്ഷണത്തിലാണ് സംഘം ഒരുങ്ങുന്നത്.  മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി,കോട്ടക്കൽ രവി ഉൾപ്പെടെ  മലയാള താളവാദ്യലോകത്തെ ആചാര്യന്മാർ മാർഗദർശനമരുളിക്കൊണ്ട് കൂടെയുണ്ട്.


രാവിലെ 9 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും.പണി പൂർത്തിയാക്കിയ വാദ്യ കലാ പഠന കേന്ദ്രത്തിൻ്റെയും  സഭാ മണ്ഡപത്തിൻ്റെയും കലകൾക്കായുള്ള  ഗ്രന്ഥശാലയുടേയും ഉദ്ഘാടനവും മാർച്ച് 8-ന് നിർവ്വഹിക്കപ്പെടുകയാണ്. രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക  രംഗത്തെ പ്രമുഖർ പിന്തുണയും പ്രോത്സാഹനവും  അനുഗ്രഹവുമായി ചേരുന്നുണ്ട്.  നാടകവും കഥകളിയുമുൾപ്പെടെ പരിപാടികൾ ഇതിനോടനുബന്ധിച്ച് അരങ്ങേറുന്നുണ്ട്.