വീട്ടിലെ പ്രസവത്തിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍*



വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്ന‌നങ്ങളാൽ കുഞ്ഞും അമ്മയും മരിച്ച സംഭവം; ഭർത്താവിനെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ പഞ്ചവടി കല്ലുവളപ്പിൽ ഇബ്രാഹിംനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബി എൻ എസ് 105 മനഃപൂർവമായ നരഹത്യ പ്രകാരമാണ് കേസ്. ഇയാളെ കോടതിയിൽ ഹാജരാക്കി.