സുശീലപ്പടി റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം ചെയ്തു
ഡോ. സുശീലപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു .
വികസന പദ്ധതികൾക്കായി സ്ഥലം വിട്ടു നൽകുന്നവർക്ക് ന്യായമായ നഷ്ടപരിഹാര തുക കൃത്യമായി നൽകുന്ന സർക്കാരിനോട് ജനങ്ങൾക്കുള്ള വിശ്വാസ്യത വർദ്ധിച്ച് വരികയാണെന്നും സുശീലപ്പടി റെയിൽവേ മേൽപ്പാലം അതിനൊരുദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് വർഷം കൊണ്ട് തൃത്താല മണ്ഡലത്തിൽ പല വൻകിട പദ്ധതികളും യാഥാർത്ഥ്യമാക്കിയത് കിഫ്ബിയുടെ സാധ്യതകൾ ഉപയോഗിച്ചാണെന്നും സുശീലപ്പടി റെയിൽവേ മേൽപ്പാലം കിഫ്ബിയുടെ വിജയം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയ 21 സ്ഥല ഉടമകളെ മന്ത്രി ആദരിച്ചു.അരനൂറ്റാണ്ടിലേറെയുള്ള ആവശ്യമായ ഡോ.സുശീലപ്പടി റെയിൽവേ മേൽപ്പാലം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 32 .91 കോടി രൂപ വിനിയോഗിച്ചാണ് യാഥാർത്ഥ്യമാക്കുന്നത്.
പരിപാടിയിൽ പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ നിഷ വിജയകുമാർ, വൈസ് പ്രസിഡൻ്റ് കെ സി അലി ഇക്ബാൽ, സ്ഥിരം സമിതി അധ്യക്ഷരായ പി രമണി, എം പി മുഹമ്മദാലി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി സുവർണ, ഗ്രാമ പഞ്ചായത്ത് മെമ്പർ രജനി ചന്ദ്രൻ , ലാൻ്റ് അക്വിസിഷൻ തഹസിൽദാർ പി മധു, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി സുധീർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
