നിയമസഭാ തിരഞ്ഞെടുപ്പ്: കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീന് തന്നെ
March 05, 2026
നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നംകുളം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എ.സി. മൊയ്തീൻ തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് ചേർന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. മണ്ഡലത്തിലെ ജനപ്രീതിയും കഴിഞ്ഞ പത്ത് വർഷത്തിനിടെ അദ്ദേഹം നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും മുൻനിർത്തിയാണ് പാർട്ടി നേതൃത്വം ഈ തീരുമാനമെടുത്തത്. പ്രാദേശിക തലത്തിൽ എ.സി. മൊയ്തീന് ലഭിച്ച വലിയ ജനപിന്തുണയും പാർട്ടി പ്രവർത്തകരുടെ ആവശ്യവും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ പരിഗണിച്ചു.
മുന്നണി സംവിധാനത്തിനപ്പുറം വ്യക്തിപരമായ സ്വാധീനവും ഭരണപരിചയവും എ.സി. മൊയ്ീന് ഇത്തവണയും തുണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇടതുപക്ഷ ക്യാമ്പുകളിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്.
