കളിയങ്കണം ദ്വിദിന ശില്പശാല ആരംഭിച്ചു
January 30, 2026
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള തൃത്താല ബിആർസിയുടെ നേതൃത്വത്തിൽ പ്രൈമറി അധ്യാപകർക്കായി സംഘടിപ്പിച്ച കളിയങ്കണം ശില്പശാലയ്ക്ക് തുടക്കമായി. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനും കായിക മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും നടപ്പിലാക്കുന്ന പദ്ധതിയാണ് കളിയങ്കണം.
ശില്പശാലയുടെ ഉദ്ഘാടനം പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിരേഖ നിർവഹിച്ചു. ബിപിസി പി. ദേവരാജ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ടി കെ സുനിൽകുമാർ, തൃത്താല എ ഇ ഒ കെ.പ്രസാദ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.രശ്മി എം പി, ആതിര എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
