ഫ്ലാറ്റിൽ നിന്ന് ഒഴിയണം; രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്, ഉടൻ ഒഴിയാമെന്നറിയിച്ച് രാഹുൽ



പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിർദേശം. ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.