തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകൽ; വ്യവസായിയെ പൊലീസ് കണ്ടെത്തി



കൂറ്റനാട് :കൂട്ടുപാത നിന്ന് തട്ടിക്കൊണ്ടു പോയ മുഹമ്മദ്‌ അലി എന്ന വ്യവസായിയെ പൊലീസ് കണ്ടെത്തി. കോതകുറിശിയിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.


ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി വ്യക്തമാക്കി.കാറിൽ പിന്തുടർന്ന് എത്തിയ സംഘമാണ് തോക്ക് കാട്ടി തട്ടി കൊണ്ടുപോയത്.  തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം ഇന്നലെ ആറരയോടെയാണ് സംഭവം.


കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു വ്യവസായി. പിന്തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി കാറില്‍നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.