ശനിയാഴ്ച ഉച്ച മുതൽ കാണാതായ മരിച്ച നിലയിൽ കണ്ടെത്തി.
December 07, 2025
പട്ടാമ്പി ടൗണിൽ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപന ഉടമയായ കെ. എസ്. സുബ്രഹ്മണ്യൻ ( കെ. എസ്. മുരളി ) എന്നയാളെ ശനിയാഴ്ച ഉച്ചയ്ക്ക് 2. 30 ഓടെ കാണാതാവുകയായിരുന്നു.
ബാംഗ്ലൂരിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിൻറെ മകൻ വിഷ്ണു വിവരമറിഞ്ഞ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന വൈദ്യശാലയുടെ പിൻഭാഗത്തെ കിണറിൽ ഇന്ന് കാലത്ത് 7 മണിയോടെ മരിച്ച നിലയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
പട്ടാമ്പി പോലീസും പട്ടാമ്പി ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി ബോഡി പുറത്തെടുത്ത് നടപടികൾക്ക് ശേഷം പട്ടാമ്പി ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി സഹായത്തിനായി സാമൂഹിക പ്രവർത്തക ദേവിക പട്ടാമ്പിയും സ്ഥലത്ത് എത്തിയിരുന്നു. ഭാര്യ: പുഷ്പ മക്കൾ: വിഗ്നേഷ് , വിഷ്ണു
