സ്വർണവില ടോപ് ഗിയറില്‍: ഇന്ന് 1800 രൂപയുടെ വർധനവ്; മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
December 11, 2025
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ വില അല്‍പ്പം കുറഞ്ഞ് നിന്നെങ്കിലും ഇന്ന് ഞെട്ടിപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കും വിലയെത്തി.
ആഗോള സ്വര്‍ണവിപണിയില്‍ ഔണ്‍സിന് 4200ഡോളറായി വില നില്‍ക്കുമ്പോഴും 2026ല്‍ സ്വര്‍ണവില വര്‍ധിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. അടുത്ത വര്‍ഷത്തേക്ക് സ്വര്‍ണവില ഔണ്‍സിന് 5,000ഡോളര്‍ ആയി ഉയരുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
