പരുതൂർ പഞ്ചായത്തിൽ പട്ടിക ജാതി വിഭാഗങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു
November 01, 2025
പരുതൂർ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപിഎം സക്കറിയ വിതരണോദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡണ്ട് നിഷിത ദാസ് അധ്യക്ഷയായി. എംപി ഹസ്സൻ , വഹിദ ജലീൽ, എ കെ എം അലി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സാബു തുടങ്ങിയവർ പങ്കെടുത്തു
