ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഫള്ല അവാർഡ് ടിഎസ് കുഞ്ഞയു ഹാജി കോടനാടിന്


 കുറ്റനാട്.  മർഹും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമോദയത്തിൽ നൽകിവരാറുള്ള നാലാമത് ഫള്‌ല അവാർഡ് കോടനാട് തട്ടത്താഴത്ത് കുഞ്ഞയമു ഹജിക്ക് നൽകും.


 മതഭൗതിക വിദ്യാഭ്യാസരംഗത്ത് സുസ്ഥിർഹമായ സേവനത്തിന് സിദ്ദീഖുൽ അക്ബർ ബനാത്ത് യത്തീംഖാനയും  സിദ്ദീഖിയ വിമൻസ് കോളേജും ഏർപ്പെടുത്തിയ അവാർഡാണിത്.

 

കോടനാട് പ്രദേശത്ത്  ദീനീ പ്രവർത്തനരംഗത്ത്  നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള കുഞ്ഞയമു ഹാജി. പള്ളി മദ്രസ ഭാരവാഹിത്വത്തിലായി നീണ്ട കാലം  സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കോടനാട് സിദ്ദീഖുൽ അക്ബർ ബനാത്ത് യത്തീംഖാനയുടെ വർക്കിംഗ് സെക്രട്ടറി കൂടിയാണ്. അദ്ദേഹം.

 ഈ സ്ഥാപനത്തിന് കീഴിലായി സമസ്തയുടെ പെൺകുട്ടികൾക്കായുള്ള ഫാളില  ഫളീല പഠന സംവിധാനത്തിൽ പഠനം പൂർത്തിയാക്കി  മുന്നൂറിൽ അധികം മതപണ്ഡിതകൾ പുറത്തിറങ്ങി. ഡിസംബർ  5.6.7,തീയതികളിലായി നടക്കുന്ന സിദ്ദീഖുൽ അക്ബര്‍ യത്തീംഖാനയുടെ മുപ്പത്തിരണ്ടാം വാർഷിക  സമ്മേളനത്തിൽ 50 യുവ പണ്ഡിതകളും ഈ സ്ഥാപനത്തിൽ നിന്ന്പഠനം  പൂർത്തിയാക്കി ഇറങ്ങുകയാണ്.

 എഴാം തീയതി രാവിലെ 10 മണിക്ക്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. ഹൈദരലി ശിഹാബ് തങ്ങൾ നാലാമത് സ്മാരക ഫള്ല അവാർഡ് ടിഎസ് കുഞ്ഞയമുഹാജിക്ക് നൽകും.

   സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ   അധ്യക്ഷത വഹിക്കും.ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ ടി ടിഅബ്ദുള്ളക്കുട്ടി ബാവവി ആലൂർ. അൻവർ മുഹിയുദ്ദീൻ ഹുദവി  ബഷീർ ഫൈസി ആനക്കര ടി കെ മുഹമ്മദ് കുട്ടി ഫൈസി  അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി  എം വി ആദം കുട്ടി ഹാജി കോടനാട്  എന്നിവർ സംബന്ധിക്കും. 

 സമ്മേളന വിജയത്തിനായി ജിഎം സലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ ചെയർമാൻ, എം വി ആദം കൂട്ടി, ടിഎസ് കുഞ്ഞയമു ഹാജി അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി  കൺവീനർ  തട്ടത്താഴത്ത് ബക്കർ ഹാജി ട്രഷറർ  എന്നെ നൂറ്റി ഒന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു, 

 യോഗത്തിൽ ഏവിചേക്കു ഹാജി.അധ്യക്ഷത വഹിച്ചു, എം വി ആദം കുട്ടി ഹാജി ഉൽഘാടനം നിർവഹിച്ചു.അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി. യു ഹൈദ്രാസ് തൃത്താല,ട ടി എസ് കുഞ്ഞയമു ഹാജി. ടി എ അബ്ദുറഷീദ്, ടി ടി ഉമ്മർ ഹാജി, പി വൈ കുഞ്ഞുമോൻ ഹാജി, എം വി കാദർ കോടനാട്, മാളിയേക്കൽ ബാവ ഹാജി, മജീദ് ഹാജി പട്ടിശ്ശേരി, സി വി കുഞ്ഞുമുഹമ്മദ് ഹാജി, പി വി സൈനുദ്ദീൻ, നവാഫ് തൃത്താല, ഷബീർ ഷാലിമാർ, സിവി അലി, ഏവിഹൈദ്രു, കാട്ടാത്തേതിൽ അലി ഹാജി., ജസീൻ കൂറ്റനാട്, എം കെ.സിദ്ധീഖ്‌ മൗലവി ഒതളൂർ, ബക്കർ ഹാജി ഉബൈദ് ആലൂർ എന്നിവർ സംബന്ധിച്ചു.