സൗദി അറേബ്യയിൽ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.
കൂറ്റനാട്:ഒരു വർഷം മുമ്പ് ജോലി ആവശ്യാർഥം സൗദി അറേബ്യയിലേക്ക് പോയ തിരുമിറ്റക്കോട് മതുപ്പുള്ളി സ്വദേശി കുണ്ടുകുളങ്ങര അബ്ദുമനാഫ് (53)ദമ്മാമിൽ അന്തരിച്ചു. ആറങ്ങോട്ടുകരയിൽ ചെറുകിട കച്ചവടം നടത്തിയിരുന്ന ഇദ്ദേഹം ഒരു വർഷത്തോളമായി സൗദിയിൽ ദമ്മാം സ്റ്റാർ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു റൂമിലെത്തിയ ശേഷം ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ തലകറങ്ങി വീഴുകയാണണ്ടായതെന്ന് പറയുന്നു. വീഴ്ചയെ തുടർന്ന് തലക്കു ക്ഷതമേറ്റ ഇദ്ദേഹം റൂമിൽ തനിച്ചായിരുന്നുവെന്നും പറയുന്നു. ഒരു മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. അമിതമായ രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് പറയുന്നു.
നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നാട്ടിൽ എത്തിക്കുവാനുള്ള ശ്രമം നടത്തിവരികയാണ്.
പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ബീവി. ഭാര്യ: ജുനൈദ.മക്കൾ: ആർഷിത, അബ്ദുൾ ഹക്കീം,ഹാദിയ.മരുമകൻ:ഷാഹുൽ ഹമീദ്.സഹോദരങ്ങൾ:അബ്ദുൾ അസീസ് ,അബ്ദുൾ ആരിഫ് .
