കുറയുന്ന സൂചനയോ? സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 88,360 രൂപയാണ് വില. പവന് 1400 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,045 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണവില പവന് 89,160 രൂപയായിരുന്നു വില. ഉച്ച കഴിഞ്ഞതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു പവന് 89,760 രൂപയിലെത്തിയിരുന്നു.


രണ്ടു ദിവസമായി സ്വര്‍ണവില 90,000ത്തിന് താഴെ എത്തിയിരിക്കുകയാണ്. സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് ഉണ്ടായിരിക്കുന്നത്.