ബിഹാർ-ബീഡി പോസ്റ്റ് വിവാദം: കെപിസിസി മീഡിയ സോഷ്യല്‍ മീഡിയ സ്ഥാനം വിടി ബല്‍റാം രാജിവെച്ചു
September 06, 2025
കെപിസിസി മീഡിയ സോഷ്യൽ മീഡിയ സ്ഥാനം വിടി ബൽറാം രാജിവെച്ചു. കോൺഗ്രസ്സിന്റെ എക്സപേജിലെ ബിഡി ബീഹാർ എന്ന പോസ്റ്റ് വിവാദത്തെ തുടർന്നാണ് രാജി. ഇത്തരം പോസ്റ്റുകൾ വരുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സമയമില്ലെന്ന് വി ടി ബൽറാം പ്രതികരിച്ചു. ബീഡിയുടെ ജിഎസ്ടി കുറച്ചതിനെതിരായ കോൺഗ്രസ് കേരളഘടകത്തിൻ്റെ എക്സ് പോസ്റ്റാണ് വിവാദമായത്.
'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനാൽ ഇനി മുതൽ അത് ദോഷകരമല്ലെന്നും' ആയിരുന്നു സമൂഹമാധ്യമ പോസ്റ്റ്. വിവാദമായതോടെ കോൺഗ്രസ് എക്സ് പോസ്റ്റ് പിൻവലിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്കാരങ്ങളെ ബിഹാറുമായി ബന്ധപ്പെടുത്തിയ സോഷ്യൽ മീഡിയ പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പോസ്റ്റ് പ്രചരിച്ചതോടെ ബിജെപിയും ജെഡിയുവും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
