വീണു കിട്ടിയ സ്വർണ്ണക്കമ്മൽ യഥാർത്ഥ ഉടമക്ക് നൽകി വിദ്യാർത്ഥി മാതൃകയായി.
September 24, 2025
പടിഞ്ഞാറങ്ങാടി :രണ്ടാം ക്ലാസിലെ കെൻസ എം.എ-യുടെ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ട സ്വർണ്ണക്കമ്മൽ സ്‌കൂൾ മുറ്റത്ത് നിന്ന് ലഭിച്ച ആറാം ക്ലാസിലെ വിദ്യാർത്ഥി വാസിഹ് റഹാൻ വിവരം അധ്യാപകരെ അറിയിക്കുകയും, തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ കമ്മൽ ഉടമസ്ഥക്ക് കൈമാറുകയും ചെയ്തു. വാസിഹിന്റെ സത്യസന്ധതക്കും മാതൃകാപരമായ പ്രവർത്തനത്തിനും സ്‌കൂളിന്റെ സ്നേഹാഭിവാദ്യം.
