പരുതൂർ ഗ്രാമപ്പഞ്ചായത്തിൽ എച്ച് ഡി പി ഇ ചെടിച്ചട്ടികളുടെ വിതരണം നടന്നു



പരുതൂർ ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  HDPE ചെടിചട്ടികൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കരിയ വിതരണോദ്ഘാടനം നിർവഹിച്ചു.  

വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം പി ഹസൻ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ശിവശങ്കരൻ, ശ്രീനി , അനിതാ രാമചന്ദ്രൻ , എം പി ഉമ്മർ ,കൃഷി ഓഫീസർ ജസ്ബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു