തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് കോപ്ലക്സ് ഉദ്ഘാടനം



തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 13 ലക്ഷം രൂപ, ചെലവിൽ  ബ്ലോക്ക് കോമ്പൗണ്ടിൽ നിർമ്മിച്ച  ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് കോപ്ലക്സിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു. 


വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു. ബ്ലോക്കംഗങ്ങളായ പി.വി പ്രിയ, ഷെറീന ടീച്ചർ, ധന്യ സുരേന്ദ്രൻ, ഗീത എം.ടി, കെ.റവാഫ് സെക്രട്ടറി കെ ചന്ദ്രദാസ്, ബി.ഉഷ, 'സി.ബിന്ദു നിർവ്വഹണോദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു