ചങ്ങരംകുളം കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി



ചങ്ങരംകുളം:കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ(21) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.


കാവ്യ കിടപ്പ് മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.