മഹിളാ പ്രധാൻ ഏജന്റുമാരെ ആദരിച്ചു



 പട്ടാമ്പി : കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ട്‌ ശേഖരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പട്ടാമ്പി ബ്ലോക്ക് പരിധിയിലെ മഹിളാ പ്രധാൻ ഏജന്റുമാരെ ആദരിച്ചു. ജില്ലയിൽ കൂടുതൽ ഫണ്ട് ശേഖരിച്ച പി രമണി ഉൾപ്പെടെ 16 പേരെയാണ് ആദരിച്ചത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.എ റഷീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡെവലപ്പ് മെന്റ് ഓഫീസർ കെ പി സുപ്രഭ അധ്യക്ഷത വഹിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ യു കെ ഷാഫി, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ രാമചന്ദ്രൻ, പി രമണി, എം സുലോചന, എം രാജ നന്ദിനി, പി കെ അമ്മിണി, പി ദേവയാനി, എംപി രജതകുമാരി സംസാരിച്ചു. 

 ബ്ലോക്ക് പരിധിയിൽ  ആകെയുള്ള 39പേരിൽ 16 പേരാണ് 2024- 25 സാമ്പത്തിക വർഷം ടാർജറ്റ് പൂർത്തീകരിച്ചത്.