ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ 39.08 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ.
July 17, 2025
മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സൗരഭ് ദീപക് പിസലാണ് (26) ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. പോലീസ് പരിശോധനക്കിടയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തുകടക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലായിരുന്നു പണം.
ഷൊർണൂർ സിഐ വി.രവികുമാർ, എ.എസ്.ഐമാരായ അബ്ദുൾ റഷീദ്, അനിൽകുമാർ, എസ്.സി.പി.ഒ സജീഷ്, സി.പി.ഒ ടി.റിയാസ്, എസ്.ഐ ജയകുമാർ, സജിത്, ഷൻഫീർ, കമൽ, സന്ദീപ്, രാജീവ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.