ആളെ തിരിച്ചറിയുന്നവർ കുന്നംകുളം പോലീസുമായി ബന്ധപ്പെടുക



പാറേമ്പാടത്ത് നിന്ന് കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കുന്നംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചതോടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം 75 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന് ഇരുനിറമാണ്. തിരിച്ചറിയുന്നവർ കുന്നംകുളം പോലീസുമായോ, മെഡിക്കൽ കോളേജുമായോ ബന്ധപ്പെടണം.