എ പി ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ കവിതാ സമാഹാരം "പെൺ മഴ" പ്രകാശനം ചെയ്തു



വയനാട്, വാളാട് ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ 2002 എസ്.എസ്.എൽ.സി ബാച്ചിൻ്റെ സംഗമവേദിയിൽ വെച്ച് പട്ടാമ്പി അക്ഷരജാലകം ബുക്സ്  പ്രസിദ്ധീകരിച്ച മുതുതല സ്വദേശിയും അധ്യാപകനും എഴുത്തു കാരനുമായ എ.പി.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ രണ്ടാമത്തെ പുസ്തകം"പെൺ മഴ" എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു.

വാളാട് ഹയർ സെക്കൻ്ററി സ്കൂളിലെ മുൻ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡു ജേതാവുമായ കെ.സി.രാജൻ മാസ്റ്റർ പുസ്തക പ്രകാശനം നിർവ്വഹിച്ചു.

ദാമോദരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.സുരേഷ് മാസ്റ്റർ, കെ.കെ.നാരായണൻ മാസ്റ്റർ, കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, പ്രകാശൻ കർത്ത, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൂർവ്വ വിദ്യാർത്ഥി പ്രിൻസി ഷിജു ചടങ്ങിൽ അധ്യക്ഷം വഹിച്ചു.