കാറ്റും മഴയും: പട്ടാമ്പി കൊടലൂരിൽ വ്യാപക നഷ്ടം.

 


ഇന്നലെ രാത്രി ഉണ്ടായ കാറ്റിലും മഴയിലും പട്ടാമ്പി കൊടലൂർ പ്രദേശത്ത് വ്യാപക നാശം. സി.കെ.എം കോളനി, മേലേപ്പാട്ടുതൊടി എന്നിവിടങ്ങളിലാണ് നാശനഷ്ടം. വൈദ്യുതി ലൈനിൽ തെങ്ങു വീണു രണ്ട് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഇതോടെ വൈദ്യുതി വിതരണം നിലച്ചു. കുമ്പളങ്ങാട്ടിൽ നാരായണൻ, ബൈജു എന്നിവരുടെ വീടിനു മീതെയാണ് തെങ്ങു മറിഞ്ഞു വീണത്. വീടുകൾക്ക് ഭാഗിക നാശം സംഭവിച്ചു. കൂടാതെ വിവിധ മേഖലകളിൽ കവുങ്ങുകളും മരക്കൊമ്പുകളും പൊട്ടി വീണു. വൈദ്യുതി പുന:സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.