ചാലിശ്ശേരി : കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
തൃത്താല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ ജി എം ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ വൈകുന്നേരം 6.30 മണി സമയത്ത് ചാലിശ്ശേരി വില്ലേജിൽ ആലിക്കര ദേശത്ത് ചാലിശ്ശേരി - കോതച്ചിറ റോഡിൽ കാവിൽ നഗർ ജങ്ഷനിൽനിന്നും വലതു ഭാഗത്തേക്ക് പോകുന്ന റോഡിൽ
വെള്ളാട്ടുകുളം തോടിനു കുറുകെ ഉള്ള നടപ്പാലത്തിൽ വെച്ച് നിലവിലുള്ള NDPS നിയമത്തിനും നിബന്ധനകൾക്കും വിപരീതമായി 23 g ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് A1) പട്ടാമ്പി താലൂക്കിൽ ചാലിശ്ശേരി വില്ലേജിൽ ആലിക്കര ദേശത്ത് മണ്ടത്തിങ്കൾ വീട്ടിൽ സുരേഷ് ബാബു മകൻ ശ്രീക്കുട്ടൻ (26/25) A2) പട്ടാമ്പി താലൂക്കിൽ ചാലിശ്ശേരി വില്ലേജിൽ ആലിക്കര ദേശത്ത് മുണ്ടംപുലാക്കൽ വീട്ടിൽ അബ്ദുൾ ജബ്ബാർ മകൻ ജിഷാദ് (38/25) എന്നിവരെ അറസ്റ്റ് ചെയ്തു.
തൊണ്ടി മുതലുകളും കേസ് രേഖകളും സഹിതം ഓഫീസിൽ ഹാജരാക്കി തൃത്താല എക്സൈസ് റേഞ്ച് ഓഫീസിൽ U/s 20(b)(ii)(A) of NDPS ആക്ട് 1985 പ്രകാരം CR No 07/25ആയി ഒരു NDPS കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ ജയരാജൻ E ,ഷംനാദ്, പ്രേവന്റീവ് ഓഫീസർ (ഗ്രേഡ് )അഹമ്മദ് സുധീർ,സിവിൽ എക്സ്സൈസ് ഓഫീസർ മാരായ നിഖിൽ പി കെ,അനീഷ് ഇ വി, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി എന്നിവർ പങ്കെടുത്തു...
