അതിർത്തി തർക്കം അച്ഛനും മകനും വെട്ടേറ്റു
March 15, 2025
കൊപ്പം മണ്ണേങ്ങോട് അതിർത്തി തകർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു.മണ്ണേങ്ങോട് തേറുമാറിൽ ചാമി(60)മകൻ വൈശാഖ്(28)എന്നിവരെയാണ് പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമീപവാസി കിഴക്കേകര പളളിയാലിൽ വിനോദാണ് വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടിയെന്നാണ് പരാതി.ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.കൊപ്പം പോലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് വരികയാണ്.
