കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ



സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ റെക്കോർഡ് വിലയിലായിരുന്നു  സംസ്ഥാനത്തെ സ്വർണവില.  ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64400  രൂപയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8050 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.