സിപിഎം ജില്ലാ സമ്മേളനം; ചൊവ്വാഴ്ച്ച കുന്നംകുളത്ത് ഗതാഗത നിയന്ത്രണം



സിപിഎം ജില്ലാ സമ്മേളനം സമാപനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച കുന്നംകുളം ടൗൺ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ച് നടക്കുന്നതിനാൽ കുന്നംകുളത്ത് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


വൈകീട്ട് 3 മണി മുതലാണ് ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുക. പെരുമ്പിലാവ് ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ അക്കിക്കാവ് നിന്നു തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ചൊവ്വന്നൂർ അയ്യംപറമ്പ്, അയ്യപ്പത്ത് റോഡ് വഴി പോകേണ്ടതാണ്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചൊവ്വന്നൂർ ബ്ലോക്ക് ഓഫീസ് റോഡ് വഴി തിരിഞ്ഞ് തൃശൂർ റോഡിൽ എത്തണം.


തൃശ്ശൂരിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ കേച്ചേരിയിൽ നിന്നും തിരിഞ്ഞ് പന്നിത്തടം ബൈപ്പാസ് റോഡ് വഴി പോകണം. ചെറിയ വാഹനങ്ങൾ കുന്നംകുളം ടൗണിൽ പ്രവേശിക്കാതെ തൃശ്ശൂർ റോഡ് മധുരക്കുളം വഴി തിരിഞ്ഞു പോകണം.ഗുരുവായൂർ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ കാണിയാമ്പാൽ വഴി തൃശൂർ റോഡിലേക്കും പെരുമ്പിലാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കീഴൂർ, മങ്ങാട്, പഴഞ്ഞി വഴി അക്കിക്കാവിലും എത്തണം. റെഡ് വളണ്ടിയർ മാർച്ച് നടക്കുന്നതിനാൽ നാളെ മൂന്നുമണിയോടുകൂടി ടൗണിലെ ഗതാഗതം പൂർണമായും സ്തംഭിക്കും.