ചാലിശ്ശേരിയിൽ പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു



ചാലിശ്ശേരി | മയിലാടിക്കുന്ന് പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുന്നംകുളം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചാലിശ്ശേരിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.


കടവാരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


മുക്കിൽപീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ബാബു നാസർ, പ്രിയദർശിനി  രക്ഷാധികാരികളായ ടി.കെ.സുനിൽകുമാർ, എം.എം.അഹമ്മദുണ്ണി, പ്രിയദർശിനി പ്രസിഡന്റ് ജലീൽ നരിക്കാട്ടിൽ,വൈസ് പ്രസിഡന്റ് ഷെരീഫ് പണിക്കവീട്ടിൽ,സെക്രട്ടറി അനസ് പാറയിൽ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പ്രദീപ്‌ ചെറുവാശ്ശേരി, സി.വി.മണികണ്ഠൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആർ.പ്രകാശ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,ഷഹന അലി,ഫാത്തിമത്ത് സിൽജ,കെ.സുജിത, 

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് റുഖിയ ഹംസ,മജീദ് ഷഹല, ടി.കെ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.


പ്രിയദർശിനി രക്ഷാധികാരി ഹുസൈൻ പുളിയഞ്ഞാലിൽ സ്വാഗതവും ട്രഷറർ സജീഷ് കളത്തിൽ നന്ദിയും പറഞ്ഞു.


വിവിധ വിഭാഗങ്ങളിലായി 12 ഡോക്ടർമാർ  പരിശോധന നടത്തിയ 

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 200ലധികം പേർ പങ്കെടുത്തു.