ചാലിശ്ശേരി പള്ളിയിൽ മഞ്ഞനിക്കര പാത്രീയർക്ക പതാക ഘോഷയാത്രക്ക് സ്വീകരണം നൽകി



ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻ്റ്  സെൻ്റ്  പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഞ്ഞനിക്കര പാത്രിയർക്ക പതാക ഘോഷയാത്രക്ക് ഞായറാഴ്ച രാവിലെ സ്വീകരണം നൽകി.


മഞ്ഞനിക്കര ദയറായിൽ  കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രൃതീയൻ പാത്രീയർക്കീസ് ബാവയുടെ 93മത്  ഓർമ്മപ്പെരുന്നാളിനോട് നുബന്ധിച്ച് വയനാട് മീനങ്ങാടി പള്ളിയിൽ നിന്ന് ജനുവരി 31 വെള്ളിയാഴ്ച ആരംഭിച്ച പതാക ഘോഷയാത്രയെ  ജനറൽ കൺവീനർ ഇ.സി. രാജു മണീട്   , മലബാർ കൺവീനർ പൈലിക്കുഞ്ഞ് വട്ടശേരി , ട്രഷർ സിജു ജോസ് ആരക്കുന്നം , സണ്ണി മുളന്തുരുത്തി , ബിനു കുഴിവേലി , എന്നിവരുടെ നേതൃത്യത്തിലാണ് 

 ഘോഷയാത്ര നടക്കുന്നത്


മലബാർ , കോഴിക്കോട് ഭദ്രാസനങ്ങളിലെ 80 ഓളം പള്ളികളിലെ സ്വീകരണത്തിനു ശേഷം  തൃശൂർ ഭദ്രാസനത്തിൻ്റെ പ്രവേശന കവാടമായ ചാലിശേരി യാക്കോബായ സുറിയാനി  പള്ളിയിൽ  ഞായറാഴ്ച രാവിലെ എട്ടിനാണ്

പതാക ഘോഷയാത്ര പള്ളിയിലെത്തിയത്.

ഇടവക വികാരി ഫാ. ബിജു മുങ്ങാകുന്നേൽ ,  ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ്, മാനേജിംഗ്കമ്മറ്റിയംഗങ്ങൾ , വിശ്വാസികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു


 തുടർന്ന് പെരുന്നാളിൻ്റെ  ഭാഗമായി പള്ളിയിൽ വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ പാത്രിയർക്ക പതാക ഉയർത്തി 


പതാകഘോഷയാത്ര ഞായർ , തിങ്കൾ ദിവസങ്ങളിലായി പാലക്കാട് , തൃശൂർ ജില്ലകളിലായുള്ള യാക്കോബായ സുറിയാനി സഭയുടെ വിവിധ പള്ളികളിലെ സ്വീകരണത്തിനു ശേഷം ഫെബ്രുവരി എട്ടിന് ശനിയാഴ്ച മഞ്ഞനിക്കരയിൽ എത്തിച്ചേരും.


ചിത്രം:ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഞ്ഞനിക്കര പാത്രിയർക്ക പതാക ഘോഷയാത്രയെ സ്വീകരിക്കുന്നു.

.