എൻ്റെ നാട് പ്രകാശനം ചെയ്തു.



അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിച്ച സിദ്ധി കുളപ്പുറത്തിൻ്റെ 'എൻ്റെ നാട്' എന്ന കവിതാ സമാഹാരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു. പള്ളം സെൻ്ററിൽ നടന്ന ചടങ്ങിൽ കരീം പന്നിത്തടം പുസ്തകം സ്വീകരിച്ചു. ഗീതാ ജോസഫ് പുസ്തക പരിചയം നടത്തി. മുഹമ്മദുകുട്ടി മാസ്റ്റർ അധ്യക്ഷനായി. മുഹമ്മദാലി സഖാഫി മുള്ളൂർക്കര, ഗിന്നസ് സത്താർ ആദൂർ, ഷാജി പള്ളം, ബിപിനു ആറങ്ങോട്ടുകര, ഹുസൈൻ തട്ടത്താഴത്ത്, ടി.വി.എം അലി, കെ.പി ഉമ്മർ, സിദ്ധി കുളപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു. നിരവധി കുറ്റകൃത്യങ്ങൾ തെളിയിച്ച  ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. കവി സിദ്ധി കുളപ്പുറത്തിനെ അനുമോദിച്ചു.