കൊരട്ടിക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്ന് കടവല്ലൂർ സ്വദേശികളായ യുവാക്കൾക്ക് പരിക്കേറ്റു



കടവല്ലൂർ വടക്കുമുറി സ്വദേശികളായ നെയ്യൻവീട്ടിൽ 16 വയസ്സുള്ള ലിയോൺ,മങ്ങാട്ടുപറമ്പിൽ 13 വയസ്സുള്ള അൻസിൽ ,ഐക്യപാടത്ത് 14 വയസ്സുള്ള മുഹമ്മദ് റാഫിദ് എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച ഉച്ചക്ക് 12.30 ന് കൊരട്ടിക്കര കിംഗ്സ് പാർക്ക് ഓഡിറ്റോറിയത്തിന് മുൻപിലായിരുന്നു അപകടം നടന്നത്.


പൊന്നാനിയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന പൊന്നാനി സ്വദേശി സഞ്ചരിച്ച കാറിൽ കിങ്സ്   പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നിരുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കടവല്ലൂർ സ്വദേശികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു.



പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ  മുഹമ്മദ് റാഫിദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു കാറിനും കേടുപാടുകൾ സംഭവിച്ചു.