ചങ്ങരംകുളം: പാവിട്ടപ്പുറം മാങ്കുളത്ത് ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു.
January 16, 2025
ഒരാൾക്ക് പരിക്ക്. വ്യാഴാഴ്‌ച രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥികളെ മറ്റൊരു വാഹനം ഇടിച്ചിട്ട് പോകുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തു. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിചിരിക്കുയാണ്. ഗുരുതര പരിക്കേറ്റ മറ്റൊരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
