തൃത്താല : പുതുവത്സരാഘോഷം നടത്തി:



   തൃത്താല സബ്ജില്ലയിൽ നിന്ന് വിരമിച്ച പ്രൈമറി പ്രധാനാധ്യാപക കൂട്ടായ്മയുടെ RHMFT (റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറം തൃത്താല ) നേതൃത്വത്തിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ചു തൃത്താല വെള്ളിയാങ്കല്ല് പാർക്കിൽ ഒത്തുകൂടി. എഴുപതോളം പ്രധാനാധ്യാപകർ പങ്കെടുത്തു. വിരമിച്ച അധ്യാപകരുടെ മാനസികാരോഗ്യത്തിന് ഇത്തരം കൂടിച്ചേരലുകൾ നല്ലതാണെന്നു യോഗം വിലയിരുത്തി. യാത്രകളും കൂടിച്ചേരലുകളും തുടർന്നും നടത്താൻ യോഗം തീരുമാനിച്ചു.യോഗത്തിൽ വിജയകൃഷ്ണൻ. യു., രാധാകൃഷ്ണൻ പി., നന്ദൻ പി. പി.,ബീനാ കുമാരി.പി.തുടങ്ങിയവർ സംസാരിച്ചു.