യാത്രക്കാരുടെ ആശങ്ക ഒഴിവായി; റോഡിലെ കുഴി അടച്ചു



ആറു മാസങ്ങൾക്ക് ശേഷം അധികൃതർ എത്തി റോഡിലെ കുഴിയടയ്ക്കാൻ.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ തൃശൂർ മലപ്പുറം ജില്ല അതിർത്തിയായ കടവല്ലൂർ പാടത്താണ്റോഡ് തകർന്നു കിടന്നിരുന്നത്.


മലപ്പുറം ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ മദ്യഭാഗത്താണ് 6 മാസങ്ങൾക്ക് മുമ്പ് ചെറിയ കുഴി രൂപപ്പെട്ടത്. പിന്നീട് ഇത് വലിയ ഗർത്തമായി മാറുകയായിരുന്നു. ഏറെ വാഹന തിരക്കുള്ള പാതയിലെ തകർന്ന റോഡിൻ്റെ അവസ്ഥ നിരവധി തവണ പത്ര - ദൃശ്യ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു



ചെറുതും വലുതുമായുള്ള നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതി നടന്നിരുന്നത്.  ഇരുചക്ര യാത്രികരാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ടിരുന്നത്. വളരെ വൈകിയാണെങ്കിലും കുഴികൾ അടച്ച് വലിയ അപകട ഭീഷണി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും പ്രദേശവാസികളും