നിസ്കാര പള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തി.



തിരുമിറ്റക്കോട്:പുലർച്ചെ പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്കു പോയയാളെ മരിച്ചനിലയിൽ കണ്ടെത്തി. വടക്കേ ചെരിപ്പൂരിലുള്ള ആമിനാ കളാഫ് എന്ന പള്ളിയിൽ തിങ്കളാഴ്ച രാവിലെ പള്ളിയിലേക്കു നമസ്കരിക്കാനായി പോയ കതിരക്കോട്ടിൽ മൊയ്തുട്ടി (62) യെയാണ്  പള്ളിക്കകത്ത് മരിച്ച നിലയിൽ കാണാനിടയായത്. ഇദ്ദേഹം എല്ലാ ദിവസവും വീടിന് തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്കാരത്തിന് പോകുന്ന പതിവുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം രണ്ട് വർഷത്തോളമായി നാട്ടിൽ കാർഷിക ജോലിയിൽ വ്യാപൃതനായിരുന്നു. ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി.


 മൃതദേഹം തൃശ്ശൂർ  മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ചെരിപ്പൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.    അസ്വാഭാവികമരണത്തിന് കേസ് റജിസ്തർ ചെയ്തതായും, അന്വേഷണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ജില്ലാ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദരും മരണം സംഭവിച്ച പള്ളിയും പരിസരവും സന്ദർശിച്ചിരുന്നതായും ചാലിശ്ശേരി പോലീസ് അറിയിച്ചു.ഭാര്യ: ഉമ്മു ഹബീബ മക്കൾ: മുനീർ, അമീർ, ഷഹർബാൻ  മരുമക്കൾ: അബ്ദുൾ ലത്തീഫ്, ഫംന, സ്വാഹിബ