സിപിഐ എം തൃശ്ശൂർ ജില്ല സമ്മേളനം കുന്നംകുളത്ത് ഫെബ്രുവരി 9,10,11 തിയ്യതികളിലായി നടക്കും.



സമ്മേളനത്തിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി ഓഫീസ് തുറന്നു. സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഓഫീസ് ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ എ സി മൊയ്‌തീൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്‌ദുൾ ഖാദർ, സംഘാടക സമിതി കൺവീനർ ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബാലാജി, എം എൻ സത്യൻ, കെ എഫ് ഡേവീസ്, ഉഷ പ്രഭുകുമാർ, ഏരിയ സെക്രട്ടറിമാരായ കെ കൊച്ചനിയൻ, കെ എസ് സുഭാഷ്, ടി ടി ശിവദാസൻ, നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ തുടങ്ങിയർ സംസാരിച്ചു.