പാലക്കാട് ജില്ലയിൽ മദ്റസകൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു



പാലക്കാട്‌ ഉന്നത താപനിലയെ തുടർന്ന് പാലക്കാട് ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 8 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിരിക്കുന്നതിനാൽ ജില്ലയിലെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എന്നിവക്ക് കീഴിലുള്ള ജില്ലയിലെ എല്ലാ മദ്റസകൾക്കും മെയ് 8 വരെ അവധി ആയിരിക്കുമെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ്‌ അധികൃതർ പറഞ്ഞു.