പട്ടാമ്പിയില്‍ അവിശ്വാസം പരാജയപ്പെട്ടു



പട്ടാമ്പി നഗരസഭ സിപിഎം - വീ ഫോർ ഭരണസമിതിക്കെതിരെ യുഡിഎഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളി.. 28 അംഗങ്ങളിൽ 13 പേർ മാത്രമാണ് യോഗത്തിനെത്തിയത്. വി ഫോർ കൗൺസിലർ റുഖിയ (വാർഡ് - 17) യുഡിഎഫിനൊപ്പം ചേർന്ന് യോഗത്തിനെത്തി. ഭരണമുന്നണി കൗൺസിലർമാർ യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനാൽ പ്രമേയം ചർച്ചക്കെടുക്കാനായില്ല.